കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി മാടപ്പീടികയില്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവർത്തകനായ സഹോദരൻ പ്രതികൾക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സി.ബി.െഎ. തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിെൻറ സഹോദരനായ തലശ്ശേരി ആണ്ടല്ലൂര്കടവ് സ്വദേശി അബ്ദുല്‍ സത്താര്‍ നൽകിയ ഹരജിയിൽ എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ വാദം കേൾക്കവെയാണ് സി.ബി.െഎ ഇൗ ആരോപണം ഉന്നയിച്ചത്. യഥാർഥ പ്രതികൾക്കെതിരെതന്നെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്ന് ആവർത്തിച്ച സി.ബി.െഎ, ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിെൻറ മൊഴി കെട്ടിച്ചമച്ചതാണെന്നും മുഖവിലക്കെടുക്കരുതെന്നും വാദിച്ചു. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ കുറ്റസമ്മതമൊഴിയുടെ പകർപ്പ് സി.ബി.െഎ ഡയറക്ടർക്ക് നൽകാൻ അമിത താൽപര്യം കാണിച്ചതായും സി.ബി.െഎ കുറ്റപ്പെടുത്തി.
പൊലീസിനോട് സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയുടെ വിഡിയോ-ഒാഡിയോ സീഡികൾ ഹരജിക്കാരെൻറ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയവിദ്വേഷവും ബോർഡുകളും കൊടികളും നശിപ്പിച്ചതിെല വിരോധവും മൂലമാണ് ഫസലിനെതിരെ ആക്രമണം നടത്തിയതെന്നാണ് വിഡിയോ സീഡിയിൽ പറയുന്നത്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ, ആക്രമണത്തിനൊടുവിൽ മരണം സംഭവിക്കുകയായിരുെന്നന്നും താനും ആർ.എസ്.എസ് പ്രവർത്തകരായ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരും ചേർന്നാണ് കൃത്യം നടത്തിയതെന്നുമാണ് സുബീഷിെൻറ വെളിപ്പെടുത്തൽ. കഴിഞ്ഞ നവംബറില്‍ കണ്ണൂരിലെ വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി സുഴിച്ചാലില്‍ മോഹനെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തപ്പോൾ ഡിവൈ.എസ്.പി സദാനന്ദൻ മുമ്പാകെയാണ് ഫസൽ വധക്കേസിലെ ആർ.എസ്.എസിെൻറ പങ്ക് സുബീഷ് വെളിപ്പെടുത്തിയത്.
എന്നാൽ, സുബീഷിെൻറ വെളിപ്പെടുത്തലിൽ വൈരുധ്യമുണ്ടെന്ന് സി.ബി.െഎ അറിയിച്ചു. കൊലപാതകം പുലർച്ച 3.30നാണെന്നാണ് സി.ബി.െഎ അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, സുബീഷിെൻറ വെളിപ്പെടുത്തൽ 1.30നാണെന്നാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ച സുബീഷിെൻറ വെളിപ്പെടുത്തലും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തപ്പെടുന്നില്ല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫസലിനെ രണ്ട് കി.മീറ്ററോളം പിന്തുടർന്നാണ് കൊലപ്പെടുത്തിയതെന്ന മൊഴിയിലും വൈരുധ്യമുണ്ടെന്നും സി.ബി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.