ഫസല്‍ വധം: കണ്ടെത്തിയത്​ യഥാർഥ പ്രതികളെത്തന്നെ, തുടരന്വേഷണം ആവശ്യമില്ലെന്ന്​ സി.ബി.​െഎ

കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി മാടപ്പീടികയില്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാർഥ പ്രതികൾക്കെതിരെതന്നെയാണ്​ കുറ്റപത്രം നൽകിയതെന്നും വീണ്ടും അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സി.ബി.​െഎ. വീണ്ടും അന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ ഫസലി​​​െൻറ സഹോദരന്‍ തലശ്ശേരി ആണ്ടല്ലൂര്‍കടവ് സ്വദേശി അബ്​ദുല്‍ സത്താര്‍ നല്‍കിയ ഹരജിയിലാണ്​ സി.ബി.​െഎ ഇക്കാര്യം വ്യക്​തമാക്കിയത്​. ആർ.എസ്.എസ് പ്രവര്‍ത്തകരാണ് ഫസലി​​​െൻറ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആർ.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷി​​​െൻറ വെളിപ്പെടുത്തലി​​​െൻറ അടിസ്ഥാനത്തിലാണ് സത്താര്‍ ഹരജി നൽകിയത്​.  നവംബറില്‍ കണ്ണൂരിലെ സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി സുഴിച്ചാലില്‍ മോഹന​​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്​റ്റിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നില്‍ താന്‍ അടക്കമുള്ള ആർ.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സുബീഷ് വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ആർ.എസ്.എസ് പ്രചാരകന്‍ അടക്കമുള്ളവര്‍ ഇതിൽ ഉള്‍പ്പെട്ടിരുന്നതായും സുബീഷ് പറഞ്ഞിരുന്നു. 

സി.പി.എം നേതാക്കൾ അടക്കം എട്ടുപേർക്ക്​ കുറ്റകൃത്യത്തിലുള്ള മുഴുവൻ പങ്കും വ്യക്​തമാക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും നിരവധി കൊലപാതക കേസുകളിൽപെട്ട സുബീഷി​​​െൻറ മൊഴി മുഖവിലയ്​ക്ക്​ എടുക്കേണ്ടതില്ലെന്നും സി.ബി.​െഎ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. യഥാർഥ പ്രതികൾതന്നെ വിചാരണ ചെയ്യപ്പെടണമെന്നുള്ളതിനാലാണ്​ ഹരജി നൽകിയതെന്ന്​ സത്താറി​​​െൻറ അഭിഭാഷകനും വാദിച്ചു. ഇരുഭാഗവും കേട്ട കോടതി സുബീഷി​​​െൻറ മൊഴി പരിശോധിക്കാൻ തീരുമാനിച്ചു. ഇതിന്​ സുബീഷി​​​െൻറ മൊഴി റെക്കോഡ്​ ചെയ്​ത വിഡിയോ ടേപ്​, ഇയാൾ എഴുതി നൽകിയ മൊഴിപ്പകർപ്പ്​ എന്നിവ ഹാജരാക്കാൻ സി.ബി.​െഎക്ക്​ നിർദേശം നൽകി. കൂടുതൽ വാദം കേൾക്കാൻ കേസ്​ ജൂൺ ഒമ്പതിലേക്ക്​ മാറ്റി. 

2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്. നേരത്തേ ‘ദേശാഭിമാനി’ ഏജൻറും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന ഫസല്‍ എൻ.ഡി.എഫിലേക്ക് മാറുകയും മറ്റ് യുവാക്കളെ സംഘടനയിൽ അംഗങ്ങളാക്കാന്‍ ശ്രമിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. ഫസലിനെ ഇല്ലാതാക്കാന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുകയും തുടര്‍ന്ന് മൂന്ന് ബൈക്കിലായി എത്തിയ എട്ടുപേര്‍ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരു​െന്നന്നുമായിരുന്നു സി.ബി.ഐയുടെ ക​െണ്ടത്തൽ. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കം ഏഴ് പ്രതികള്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. 

Tags:    
News Summary - fasal murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.