കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ സത്യം പുറത്തുവന്നെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം നേതാക്കളിലൊരാളായ കാരായി രാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേസിന്‍െറ തുടക്കം മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയിലും നിരപരാധികളാണെന്ന് പറഞ്ഞു. നുണപരിശോധന നടത്തണമെന്ന് എഴുതി നല്‍കിയതാണെങ്കിലും പരിഗണിച്ചില്ല.
രാഷ്ട്രീയ വിരോധംവെച്ച് നാലഞ്ച് വര്‍ഷക്കാലം വേട്ടയാടി. ഇത്രയും കാലം നാടും വീടും നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതൊന്നും ആര്‍ക്കും തിരിച്ചുനല്‍കാന്‍ സാധിക്കില്ല. ഇപ്പോള്‍ സത്യം പുറത്തുവന്നതില്‍ ആശ്വാസമുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ വെളിപ്പെടുത്തല്‍ സമൂഹത്തിന് ഞെട്ടലുണ്ടാക്കിയെങ്കിലും നാട്ടുകാര്‍ക്കും മറ്റും ഇക്കാര്യം നേരത്തേ അറിയാം. കേസിന്‍െറ തുടര്‍നടപടികളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ളെന്നും രാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.