ഫാഷൻ ഗോൾഡ് കേസ്: എം.സി. ഖമറുദീന്‍റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ പരിശോധന

ചെ​റു​വ​ത്തൂ​ർ: ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​ന്‍റെ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ​യും വീ​ടു​ക​ളി​ൽ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന. ഖ​മ​റു​ദ്ദീ​ന്‍റെ എ​ട​ച്ചാ​ക്കൈ​യി​ലെ വീ​ട്ടി​ലും പൂ​ക്കോ​യ ത​ങ്ങ​ളു​ടെ ച​ന്തേ​ര​യി​ലു​ള്ള വീ​ട്ടി​ലും മ​റ്റ് ഏ​ഴി​ട​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 81 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

എം.​സി. ഖ​മ​റു​ദ്ദീ​ന്‍ ചെ​യ​ര്‍മാ​നും മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ചെ​റു​വ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ ഫാ​ഷ​ന്‍ ഗോ​ള്‍ഡ് ജ്വ​ല്ല​റി​യി​ലേ​ക്ക് നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച തു​ക തി​രി​ച്ചു​ന​ല്‍കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. 

Tags:    
News Summary - Fashion Gold Case raid at MC Kamaruddin and pookoya thangal home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.