കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ കേസിൽ പത്തിലധികം ബാങ്കുകൾക്ക് അന്വേണ സംഘം നോട്ടീസ് നൽകി. ഒാഹരിയുടമകളിൽ നിന്നും മറ്റുള്ളവരിൽ നിന്നും സ്വീകരിച്ച പണം നിക്ഷേപിച്ച ബാങ്കുകൾക്കാണ് നോട്ടീസ് നൽകിയത്. നിക്ഷേപിക്കു േമ്പാൾ റിസർവ് ബാങ്ക് നിയമമനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തതവരുത്താനാണിതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിക്ഷേപകരിൽ ഏറെയുംപേർ പണമായാണ് തുക നൽകിയത്. രേഖയുള്ള പണമാണോയെന്ന് പരിശോധിച്ച് മുന്നോട്ടുപോകാനാണ് നീക്കം.
ഫാഷൻ ഗോൾഡ് കമ്പനി മാനേജർ, അക്കൗണ്ടിങ് ജീവനക്കാർ എന്നിവരെ ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കമ്പനി ജീവനക്കാരെ ചോദ്യംചെയ്തുവരുകയാണ്.
ഇവരിൽ നിന്ന് ഇടപാടുകൾ സംബന്ധിച്ച ക്രമക്കേടിന് ആധാരമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം ചെയർമാനായ എം.സി. ഖമറുദ്ദീൻ എം.എൽ.എയിലേക്കും ജനറൽ മാനേജർ പൂക്കോയ തങ്ങളിലേക്കും എത്താൻ സാധിക്കൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവർക്ക് നോട്ടീസ് നൽകി േചാദ്യംചെയ്യാനുള്ള സമയം ആയിട്ടില്ല എന്നാണ് സംഘം നൽകുന്ന സൂചന.
കേസന്വേഷിക്കുന്ന പ്രത്യേക സംഘം എ.എസ്.പി വിവേക് കുമാറിെൻറ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. നിലവിൽ 88 പേരാണ് പരാതി നൽകിയിട്ടുള്ളത്. എം.സി. ഖമറുദ്ദീൻ, എം.ഡി ടി.കെ. പൂക്കോയ തങ്ങൾ, ഡയറക്ടർ മാട്ടൂൽ സ്വദേശി ഹാരിസ് അബ്ദുൾ ഖാദർ, എം.ഡിയുടെ മകൻ ഹിഷാം എന്നീ നാലുപേരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.