പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: 14കാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ്​ അറസ്​റ്റിൽ. പെരുമ്പാവൂരിൽ നിന്ന്​ പ്രക്കാനം തോട്ടുപുറത്ത്​ വാടകക്ക്​ താമസിക്കുന്ന 39കാരനാണ്​ അറസ്​റ്റിലായത്​​. ഇയാൾ ​അടുത്തിടെയായി െകാടുന്തറയിൽ ഒരു വർക്​ഷോപ്പിൽ ജോലിനേക്കുകയായിരുന്നു.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ്​ കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നത്​. വനിതാപൊലീസിന്​ ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിലാണ്​ പ്രതി പിടിയിലായത്​. എറണാകുളം ജില്ലയിലടക്കം വിവിധയിടങ്ങളിൽ പിടിച്ച്​പറികേസിൽ പ്രതിയാണ്​ 39കാരൻ.

ഇടക്കിടക്ക്​ വീടുകൾ മാറി താമസിക്കുന്നതാണ്​ ശീലം. സ്​ഥിരമായി ഒരിടത്തും താമസിക്കി​െല്ലന്ന്​ പൊലീസ്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.