പിഞ്ചുമക്കളോടൊപ്പം പോകവേ സ്കൂട്ടർ അപകടത്തിൽ പിതാവ് മരിച്ചു; മക്കൾക്ക് പരിക്ക്

അടൂർ: പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോക​വേ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പിതാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച രണ്ടു മക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അടൂർ പറന്തൽ ഇടക്കോട് ജീസസ് വില്ലയിൽ തോമസ് ബെന്നി (45) ആണ് മരിച്ചത്. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബൽ തോമസ് ബെന്നി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

കെ.പി റോഡിൽ അടൂർ കരുവാറ്റ ജങ്ഷനിലുള്ള സിഗ്നലിനു സമീപം തിങ്കളാഴ്ച ഉച്ച 12 മണിയോടെയായിരുന്നു അപകടം. പറന്തൽ ഭാഗത്തു നിന്നും കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. പരിക്കേറ്റു കിടന്ന തോമസ് ബെന്നിയേയും മക്കളേയും നാട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു.

ഭാര്യ ബ്ലെസി വിദേശത്തു ജോലി ചെയ്യുകയാണ്. അടൂർ അഗ്നി രക്ഷാ നിലയത്തിനു സമീപം വഴിയോരത്ത് പഴക്കച്ചവടം നടത്തുകയായിരുന്നു തോമസ് ബെന്നി. സംസ്കാരം പിന്നീട്.

Tags:    
News Summary - Father died in a scooter accident while traveling with children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.