കുടുംബകലഹം: ഒന്നരവയസ്സുകാരിയുമായി പിതാവ്​ ട്രെയിനിന്​ മുന്നിൽ ചാടി; ഇരുവരും മരിച്ചു

ആലപ്പുഴ: കുടുംബകലഹത്തെ തുടർന്ന് ഒന്നരവയസ്സുള്ള മകളോടൊപ്പം പിതാവ് ട്രെയിനിന്​ മുന്നിൽ ചാടി. ഇരുവരും മരിച്ചു. വഴിച്ചേരി വാർഡിൽ വൈക്കത്തുപറമ്പിൽ ഔസേഫ് ദേവസ്യ (അനീഷ് -38), മകൾ എഡ്ന എന്നിവരാണ് മരിച്ചത്.

മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം വ്യാഴാഴ്ച രാത്രി 8.15ഓടെ എറണാകുളം- കായംകുളം പാസഞ്ചറിന്​ മുന്നിലേക്കാണ് ചാടിയത്. മാളികമുക്കിൽ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ വീട്ടിൽ വന്നതാണ് അനീഷ്. കുടുംബകലഹത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.

മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: സ്നേഹ. മകൻ: ഏതൻ.

Tags:    
News Summary - father jumps before moving train with daughter; both die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.