കോട്ടയം: മകള്‍ക്ക് നേരെയുണ്ടായ പീഡനവിവരം അറിഞ്ഞ് പിതാവ് ജീവനൊടുക്കി. താമസയോഗ്യമല്ലാത്ത സ്വന്തം വീട്ടിനുള്ളിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഇവര്‍ താമസിച്ചിരുന്ന മറ്റൊരു വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ കാണാതെ വന്നതിനെത്തുടര്‍ന്ന് രാവിലെ സ്വന്തം വീട്ടില്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മകള്‍ക്ക് നേരിട്ട ദുരിതത്തില്‍ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. 74കാരനായ പ്രതി കഴിഞ്ഞ ജൂണ്‍ മുതല്‍ പെണ്‍കുട്ടിക്ക് മിഠായിയും ബിസ്‌കറ്റും നല്‍കി പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ അസ്വാഭാവികത കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ ചിങ്ങവനം പൊലീസിൽ അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടി.ആര്‍. ജിജുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ശനിയാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു.
മാനസികപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന വ്യക്തിയായിരുന്നു പിതാവ്. കുട്ടിക്കുണ്ടായ ദുരനുഭവം ഇയാളെ കൂടുതല്‍ വേദനിപ്പിച്ചിരുന്നു. കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തതറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.