കാസർകോട്: എഫ്.സി.െഎ ഗോഡൗണിൽ നിന്ന് കടത്തിയ അരി കാസർകോട് വിദ്യാനഗറിലെ സ്വകാര്യ ഗോഡൗണിൽ വൻതോതിൽ സംഭരിച്ചതായി സി.ബി.െഎ പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് കീഴിൽ വിദ്യാനഗറിലെ സിവിൽ സപ്ലൈസ് ഗോഡൗണിനടുത്തുള്ള ആർ എസ് അരിക്കമ്പനിയുടെ ഗോഡൗണിലാണ് എഫ്.സി.ഐയുടെ നൂറുകണക്കിന് ചാക്ക് അരി കണ്ടെത്തിയത്. ഗോഡൗണിലെ അരിക്കമ്പനി സൂപ്പർവൈസർ വിദ്യാനഗര്‍ ചാലയിലെ ബോബിയെ കസ്റ്റഡിയിലെടുത്തു.
ഉപ്പള സ്വദേശികളായ റബിലേഷ്, ശാന്തകുമാര്‍ എന്നിവരാണ് അരി മറിച്ചുവില്‍ക്കുന്ന സംഘത്തിലെ പ്രധാനികളെന്നും ഇവർക്കെതിരെ കേസെടുത്തതായും സി.ബി.ഐ വ്യക്തമാക്കി. സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സിവിൽ സപ്ലൈസിന് അനുവദിക്കുന്ന അരി മറിച്ചുവിൽക്കുന്നതായ പരാതി അന്വേഷിക്കാനെത്തിയ സി.ബി.ഐ സംഘം എഫ്.സി.െഎ ഗോഡൗണിലും സ്വകാര്യ ഗോഡൗണിലും റെയ്ഡ് നടത്തുകയായിരുന്നു. പാക്ക് ചെയ്ത 50 കിലോയുടെ 70 ചാക്ക് അരിയും പാക്കിങ്ങിന് കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും രണ്ട് പാക്കിങ് യന്ത്രവും ഇവിടെനിന്ന് പിടിച്ചെടുത്തു. വിദ്യാനഗർ പൊലീസിെൻറ മേൽനോട്ടത്തിൽ സി.ബി.ഐ ഗോഡൗൺ പൂട്ടി സീൽവെച്ചു.
കോഴിക്കോട് തിക്കോടിയിലെ എഫ്.സി.െഎ ഗോഡൗണിൽ നിന്നുള്ള അരി കടത്തുന്നതായുള്ള പരാതി സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇവിടെനിന്ന് അരി കാസർകോട് ഭാഗത്തേക്ക് കടത്തുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് കൊച്ചിയിൽ നിന്നുള്ള എട്ടംഗ സി.ബി.ഐ സംഘം ശനിയാഴ്ച രാവിലെ കാസർകോട്ടെത്തിയത്. വിദ്യാനഗറിലെ കെ.സി.എം.പി സഹകരണ സൊസൈറ്റി സംസ്ഥാന വെയർഹൗസിങ് കോർപറേഷന് ലീസിന് കൊടുത്ത ഗോഡൗണും ആർ എസ് അരിക്കമ്പനി ലീസിനെടുത്ത ഗോഡൗണും അടുത്തടുത്താണ്.
സപ്ലൈകോക്ക് വെയർഹൗസിങ് കോർപറേഷൻ നൽകിയ ഗോഡൗണും ഇവിടെയുണ്ട്. പാക്കറ്റിലാക്കിയ അരി രാത്രിയാണ് ഗോഡൗണിൽ നിന്ന് കടത്തുന്നത്. എഫ്.സി.ഐ, സപ്ലൈകോ ഗോഡൗണുകളും ഇവിടെയുള്ളതിനാൽ പരിസരവാസികൾക്കൊന്നും സംശയമുണ്ടാവാതെയാണ് ക്രമക്കേട് നടന്നത്. സി.ബി.ഐ സംഘമെത്തുമ്പോൾ ഗോഡൗണിൽ പാക്കിങ് നടക്കുന്നുണ്ടായിരുന്നു.
ഇവിടെ നിന്നാണ് സൂപ്പർവൈസറെ കസ്റ്റഡിയിലെടുത്തത്. അരിയും മറ്റ് ഉൽപന്നങ്ങളും സിവിൽ സപ്ലൈസ് കടകളിലൂടെ വിൽക്കുന്നതിനുപകരം പുറത്തേക്ക് കടത്തുന്നതായുള്ള പരാതിയിലാണ് റെയ്ഡെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.