കൊച്ചി: രാജ്യത്ത് മതേതരത്വത്തിെൻറ വീണ്ടെടുപ്പ് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണത്തോട് അനുബന്ധിച്ച് ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. മറ്റ് മതങ്ങളെ സഹിക്കുകയല്ല ആദരിക്കലാണ് മതേതരത്വമെന്നും ഇതിെൻറ ഉദാത്ത മാതൃകയാണ് കൃഷ്ണയ്യർ കാഴ്ചവെച്ചതെന്നും അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും മതേതരത്വത്തിെൻറ ഭാഗമാണ്. സമൂഹത്തിെൻറ പ്രശ്നങ്ങളോട് ക്രിയാത്മകമായും വിമർശനാത്മകമായും പ്രതികരിച്ച വ്യക്തിയായിരുന്നു കൃഷ്ണയ്യർ. ഭിന്നാഭിപ്രായം പറയുന്നവർ നാളെ ജീവിച്ചിരിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും സിറിയക് ജോസഫ് പറഞ്ഞു.
മനുഷ്യൻ നേരിടുന്ന ദുരിതങ്ങളോട് അഗാധമായ അനുകമ്പ പുലർത്തിയിരുന്ന കൃഷ്ണയ്യരുടെ മനുഷ്യസ്നേഹമാണ് അദ്ദേഹത്തെ ചിരസ്മരണീയനാക്കിയതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രഫ. എം.കെ. സാനു പറഞ്ഞു. വൈദഗ്ധ്യം അനുനിമിഷം തെളിയിച്ച ഭരണാധികാരിയായിരുന്നു കൃഷ്ണയ്യരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണയ്യർ ഉയർത്തിപ്പിടിച്ച മതേതര സങ്കൽപം സമാനതകളില്ലാത്തതാണെന്ന് അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ ചെയർമാൻ ജസ്റ്റിസ് കെ. സുകുമാരൻ പറഞ്ഞു.
ജനാധിപത്യം വിജയിക്കണമെങ്കില്‍ മനുഷ്യരെ മനുഷ്യരായി കാണാന്‍ കഴിയണമെന്നും ബഹുസ്വരതയെ അംഗീകരിക്കാത്ത സാമൂഹിക ഘടന വിജയിക്കില്ലെന്നും ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം പണക്കാരുടെയും ക്രിമിനലുകളുടെയും ഏര്‍പ്പാടായിരിക്കുന്നു. മാനവികത നഷ്ടപ്പെട്ടവരെ ഏകീകരിക്കാന്‍ ദേശീയതക്ക് കഴിയില്ല. നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം സങ്കീര്‍ണ പദമായി മാറിയ അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബഹുസ്വരത ഏകസ്വരമായി ചുരുങ്ങുന്നു. രാജ്യത്തിെൻറ പാരമ്പര്യം ഹൈന്ദവ തീവ്രവാദികള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ല. ശക്തമായ സാംസ്കാരിക-രാഷ്ട്രീയ പ്രതിരോധം ഉയര്‍ന്നുവന്നില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഇ.വി. രാമകൃഷ്ണൻ, എഫ്.ഡി.സി.എ സെക്രട്ടറി പ്രഫ. കെ. അരവിന്ദാക്ഷൻ, ട്രഷറർ പുളിക്കൂൽ അബൂബക്കർ എന്നിവരും സംസാരിച്ചു. വൈസ് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ സമാപനം നിർവഹിച്ചു. കബീർ ഹുസൈൻ, സുഹൈൽ ഹാഷിം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി ടി.കെ. ഹുസൈൻ സ്വാഗതവും മീഡിയ കൺവീനർ കെ.കെ. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.