കോഴിക്കോട്: എലിപ്പനി ബാധിച്ചതെന്ന് സംശയിക്കുന്ന രണ്ടുപേർ മരിച്ചു. പന്തീരാങ്കാവ് കൈമ്പാലത്തെ പരേതനായ കൽപള്ളി പത്മനാഭ മേനോെൻറയും നാരായണിക്കുട്ടി അമ്മയുടെയും മകൻ നന്ദഗോപാലൻ (സുന്ദരൻ-67), കടലുണ്ടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശം പരേതനായ കാക്കാത്തിരുത്തി അപ്പുട്ടിയുടെ മകൻ ബാലൻ (61) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. ആഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് ജില്ലയിൽ മൂന്നുപേർ മരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.
മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് റിട്ട. ജീവനക്കാരനാണ് നന്ദഗോപാലൻ. ഭാര്യ: വസന്തകുമാരി. മക്കൾ: വൃന്ദ (സലാല), ധന്യ (കെ.എം.സി.ടി). മരുമക്കൾ: അനിൽകുമാർ (സലാല), ഷജീവ് (എച്ച്.ഡി.എഫ്.സി ബാങ്ക്). സഹോദരങ്ങൾ: ടി. ശിവദാസൻ, ആനന്ദവല്ലി.
ബാലെൻറ സഹോദരങ്ങൾ: അയ്യപ്പുട്ടി, ലീല, ഷൈജ, ദമയന്തി. ചൊവ്വാഴ്ചയാണ് ഗുരുവായൂരപ്പൻ കോളജിന് സമീപം ഒരാൾ എലിപ്പനിയെത്തുടർന്ന് മരിച്ചത്. തിരുവണ്ണൂരിൽ ഒരാളും നരിപ്പറ്റയിൽ ഒരു സ്ത്രീയുമാണ് മറ്റു രണ്ടുപേർ. ആഗസ്റ്റ് എട്ടുമുതൽ വ്യാഴാഴ്ച വരെ 31 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.