കോഴിേക്കാട്: പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും പിഞ്ചുകുഞ്ഞുമടക്കം മൂന്നുപേർ മരിച്ചു. നാദാപുരം പൈക്കിലാട്ട് സ്വദേശിയായ കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി പി. ശ്രീനിവാസനും (56) തോട്ടുമുക്കം തരിയോട്ടിൽ നമ്പൂരയ്ക്കൽ സന്തോഷ്-റിൻഡ ദമ്പതികളുടെ മകൻ ആറുമാസം പ്രായമുള്ള ജറാൾഡ്, അത്തോളി അണ്ടിക്കോട് വള്ളിൽ കടവിന് സമീപം കോരോത്ത് പരേതനായ ആണ്ടിയുടെ മകൻ രാജൻ (62) എന്നിവരുമാണ് മരിച്ചത്.
ശ്രീനിവാസൻ ഒരാഴ്ചയിലധികമായി പനി ബാധിച്ച് കോഴിക്കോെട്ട വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. വിശ്രമത്തിനായി രണ്ടുദിവസം മുമ്പ് കോഴിക്കോട്ടെ സഹോദരിയുടെ വീട്ടിലെത്തിയെങ്കിലും തിങ്കളാഴ്ച മരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല-ബ്ലോക്ക് മണ്ഡലം ഭാരവാഹിയായിരുന്നു. ദീർഘകാലം ഡി.സി.സി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. തൂണേരി ഗ്രാമപഞ്ചായത്ത് അംഗം, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ, റിവർ മാനേജ്മെൻറ് കമ്മിറ്റി മെംബർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. അവിവാഹിതനാണ്. പരേതരായ ഗോപാലൻ നമ്പ്യാരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: പ്രഭാകരൻ, സതീഷ്ബാബു, വിജയലക്ഷ്മി, ശൈലജ, മല്ലിക. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളൂരിലെ വടക്കേ വീട്ടുവളപ്പിൽ സംസ്കരിച്ചു.ജറാൾഡിനെ പനിബാധിച്ച് ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സഹോദരൻ: ജെറോം. പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു രാജൻ. മാതാവ്: ജാനു. ഭാര്യ: തങ്കമണി. മക്കൾ: രഞ്ജിത് ലാൽ (യൂത്ത് കോൺഗ്രസ് തലക്കുളത്തൂർ മണ്ഡലം സെക്രട്ടറി), രമ്യ, രഷില. മരുമക്കൾ: ശ്രീജൻ (കണ്ണങ്കര), രജീഷ് (കാട്ടിലപീടിക). സഹോദരങ്ങൾ: വിശ്വനാഥൻ (ഉണ്ണി), ശശി, ശാന്ത, സുഗിത. സഞ്ചയനം വെള്ളിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.