കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് അമ്പത് ശതമാനം സീറ്റ് അനുവദിക്കണം എന്ന ആവശ്യവുമായി വനിതാദിനത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വിമൻ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ 40ഓളം സംഘടനകളാണ് വെബിനാറിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ലഭിക്കാനായി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വനിതകൾക്ക് അൻപത് ശതമാനം സീറ്റുകള്‍ അനുവദിക്കണം എന്നാവശ്യപ്പെടുന്ന പ്രചാരണ പരിപാടിയിലാണ് വിമൻ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്. മാർച്ച് എട്ടിന് വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി 10 മണി വരെയാണ് ദേശീയ സെമിനാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.