തിരുവനന്തപുരം: ലാലും ആലും തമ്മിലൊരു ബന്ധമുണ്ട്. ആയിരങ്ങൾക്ക് പ്രാണനാണ് ലാൽ. ആയിരങ്ങൾക്ക് പ്രാണവായു നൽകുന്നു ആൽ. ഇൗ ‘ആൽ’മബന്ധം കൊണ്ടാകാം, പരിസ്ഥിതിദിനത്തിൽ നടാൻ മലയാളത്തിെൻറ പ്രിയനടൻ മോഹൻലാൽ തെരഞ്ഞെടുത്തതും ആൽ തന്നെ.
തുമ്പ സെൻറ് സേവ്യേഴ്സ് കോളജിെൻറ രസതന്ത്ര വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലെ വിശാലമായ മുറ്റത്ത് നിറഞ്ഞ ചിരിയോടെ ലാൽ വൃക്ഷത്തെ നട്ടപ്പോൾ ചുറ്റും കൂടിനിന്നവർ ഹർഷാരവം മുഴക്കി. അവരെ നോക്കി ലാൽ ‘ലാലൊരു ആൽ നട്ടു’ എന്നുകൂടി പറഞ്ഞപ്പോൾ കൈയടിക്കൊപ്പം കൂട്ടച്ചിരിയുമായി. ഈ തൈ വളർന്ന് ആയിരങ്ങൾക്ക് പ്രാണവായു നൽകട്ടേ എന്നും ലാൽ പ്രാർഥിച്ചു. ‘വലിയ സന്തോഷത്തോടെയാണ് ഞാനിന്ന് ഈ സൽകർമം ചെയ്യുന്നത്. നാം ഓരോരുത്തരും വൃക്ഷങ്ങളെ പരിപാലിക്കാൻ മുന്നിട്ടിറങ്ങണം’^ ലാൽ പറഞ്ഞു.
പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സെൻറ് സേവ്യേഴ്സ് കോളജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രീകരണം നടക്കുന്ന ‘വെളിപാടിെൻറ പുസ്തകം’ എന്ന ചിത്രത്തിെൻറ ലൊക്കേഷനിൽ നിന്നാണ് ലാൽ എത്തിയത്. സംവിധായകനായ ലാൽ ജോസ്, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.