ഹാഥറസ് വിഷയത്തിൽ തെൻറ അഭിപ്രായം വളച്ചൊടിെച്ചന്ന് നടി അമലപോൾ. തെൻറ വാദങ്ങളെ വിവാദമാക്കാനായി മാത്രം ഉപയോഗിക്കുകയായിരുന്നെന്നാണ് നടി പറയുന്നത്. ഹാഥറസ് വിഷയത്തിൽ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വിവാദമായത്. അനീതിക്കെതിരെ ഇനിയും നാം നിശ്ശബ്ദതപാലിക്കുന്നതിനെപറ്റി രോഷം പ്രകടിപ്പിച്ചാണ് അമല പോസ്റ്റ് ഷെയർ ചെയ്തത്. പെൺകുട്ടികൾക്കുണ്ടാകുന്ന ദുരവസ്ഥകൾക്ക് കാരണം സമൂഹത്തിെൻറ നിശ്ശബ്ദതയാണെന്ന് അമല പോസ്റ്റിൽ പറഞ്ഞു.
'അവളെ ബലാത്സംഗം ചെയ്തു, അവളെ കൊന്നു, പിന്നീടവളെ കത്തിച്ച് ചാരമാക്കി. ആരാണിത് ചെയ്തത്? ജാതി വ്യവസ്ഥയല്ല, യുപി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശ്ശബ്ദത പാലിക്കുന്നവരാരോ അവരാണിത് ചെയ്തത്'-എന്നാണ് അമലയുടെ സ്റ്റോറി. അമല സംഘപരിവാർ ന്യായീകരണം അതേപടി നിരത്തുകയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ നിന്ന് പൊലീസിനേയും യോഗി ആദിത്യനാഥിനേയും കുറ്റവിമുക്തരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരംകാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ഇവർ പറയുന്നു.
പെൺകുട്ടിയുടെ കൊലപാതകം മൂടിവയ്ക്കാനും തെളിവ് നശിപ്പിക്കുന്നതിനും ശ്രമിക്കുന്നത് യു.പി പൊലീസാണ്. അവരാണ് യഥാർഥ പ്രതികളെന്നുമാണ് ഇക്കൂട്ടരുടെ വാദം.തെൻറ വാക്കുകൾ വളച്ചൊടിച്ചതാണെന്നും താൻ പെൺകുട്ടിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചതാണെന്നും അമല പറഞ്ഞു. പബ്ലിക് ഫിഗർ ആയതുകൊണ്ടുമാത്രം തെൻറ അഭിപ്രായം വളച്ചൊടിെച്ചന്നും അതിന് ജാതിയുടേയും മതത്തിെൻറയും നിറം നൽകിയെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.