തിരുവനന്തപുരം: വിഡ്ഢിത്തം പറഞ്ഞെങ്കിലും വാർത്തകളിൽ നിറഞ്ഞിരിക്കാനാണ് ചിലരുടെ ശ്രമമെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഗാന്ധിജിയെ പോലുള്ളവരെ വിമർശിക്കുന്നതിനു പിന്നിലും വാർത്തകളിൽ വരികയെന്ന ഒറ്റലക്ഷ്യമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ദിരഗാന്ധി ജന്മശതാബ്ദി പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും അതുമിതും വിളിച്ചു പറയും ചിലർ. ഗാന്ധിജിയെ കുറിച്ച് ഇൗയിടെ ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഉദാഹരണം. എത്ര മോശമായി ഗാന്ധിജിയെയോ വിമർശിച്ചോ അത്രയും പ്രാധാന്യം ഇവർക്ക് ലഭിക്കും. അതിനാൽ, മണ്ടത്തരവും വിഡ്ഢിത്തവും വിളിച്ചു പറയാൻ ഇവർ തയാറാണ്. മോശം കാര്യങ്ങൾ ചെയ്താലും പ്രശസ്തി ലഭിക്കണമെന്നേ ഇത്തരക്കാർ ആഗ്രഹിക്കുകയുള്ളൂവെന്നും അടൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.