കോ​ൺ​ഗ്ര​സ് ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമപട്ടിക 31ന്​

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക 31ന്​ ​പ്ര​ഖ്യാ​പി​ക്കും. ത​ർ​ക്കം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള 210 ബ്ലോ​ക്കു​ക​ളി​ൽ ഒ​റ്റ​പ്പേ​രു​ള്ള പ​ട്ടി​ക കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന് ഉ​പ​സ​മി​തി കൈ​മാ​റി. ശേ​ഷി​ക്കു​ന്നി​ട​ങ്ങ​ളി​ലും ഒ​റ്റ​പ്പേ​രി​ലേ​ക്ക്​ എ​ത്താ​ൻ പ​റ്റു​മോ​യെ​ന്ന്​ അ​വ​സാ​ന നി​മി​ഷ​ത്തി​ലും ഉ​പ​സ​മി​തി ശ്ര​മം​ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നാ​യി ഏ​ഴം​ഗ ഉ​പ​സ​മി​തി തി​ങ്ക​ളാ​ഴ്ച​യും ച​ർ​ച്ച​ന​ട​ത്തി.

സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത നേ​താ​ക്ക​ൾ ചൊ​വ്വാ​ഴ്ച​ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​നു ശേ​ഷം ച​ർ​ച്ച​ന​ട​ത്തി പ​ട്ടി​ക​ക്ക്​ അ​ന്തി​മ​രൂ​പം ന​ൽ​കും. ഇ​തി​നാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ ജി​ല്ല​ക​ളി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  

Tags:    
News Summary - Final list of Congress block presidents on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.