തിരുവോണം ബംപർ ഒന്നാം സമ്മാനം ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള ലോട്ടറി തിരുവോണം ബംപർ ഒന്നാം സമ്മാനം 25 കോടി രൂപ വയനാട്ടിൽ വിറ്റ ടിക്കറ്റിന്. പനമരത്തെ എസ്.കെ. ലോട്ടറി ഏജന്‍സി ഉടമ എ.എം. ജിനീഷ് ബത്തേരി ബ്രാഞ്ചില്‍ വില്‍പ്പന നടത്തിയ ടി.ജി 434222 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ് ജെ ലക്കി സെന്റര്‍ പനമരം ഹോള്‍സെയില്‍ കൊടുത്ത ബത്തേരിയിലെ നാഗരാജിന്റെ എന്‍.ജി ആര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

20 പേര്‍ക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 71,41,508 ടിക്കറ്റുകള്‍ വിറ്റതായാണ് കണക്ക്. 

Tags:    
News Summary - Finance Minister's touch comforts Wayanad; Thiruvonam Bumper 1st prize in Batheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.