തിരുവനന്തപുരം: സർക്കാർസ്ഥാപനങ്ങളിലെ നിയമവിരുദ്ധ നിയമനങ്ങൾക്കും സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ ധനവകുപ്പ് അഡീഷനൽ സെക്രട്ടറി. െഎ.എ.എസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ്.
നിയമവിരുദ്ധ നിയമനങ്ങൾ തടഞ്ഞ കോടതി ഉത്തരവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. സർക്കാർ കാലാവധി അവസാന വർഷത്തിലേക്ക് കടക്കാനിരിക്കെ നിയമനങ്ങൾക്കും സ്ഥിരപ്പെടുത്തലുകൾക്കും നിരവധി ഫയലുകൾ ധനവകുപ്പിലേക്ക് വരുന്ന സാഹചര്യത്തിൽ കൂടിയാണ് ധന സെക്രട്ടറിയുടെ അനൗദ്യോഗിക നിർദേശമെന്നാണ് സൂചന.
അനധികൃത നിയമനമടക്കം വിവിധ വിഷയങ്ങളിൽ െഎ.എ.എസുകാർ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരുന്ന സാഹചര്യത്തിൽ അവർ ആശങ്കയിലാണ്. വഴിവിട്ട നിയമനങ്ങളൊന്നും പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുതെന്ന സൂചനയാണ് ധന സെക്രട്ടറി നൽകിയത്. പല വകുപ്പ് സെക്രട്ടറിമാരും ഇതിനെ അനുകൂലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.