കോവിഡ്​ ബാധിച്ച് മരിച്ച​ പ്രവാസികൾക്ക്​ ധനസഹായം: കേന്ദ്രസർക്കാറിനെ കക്ഷിചേർക്കും

കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ച്​ വി​ദേ​ശ​ത്ത്​ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കും ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യെ​യും ക​ക്ഷി​ചേ​ർ​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. കേ​ന്ദ്ര സ​ർ​ക്കാ​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച്​ വി​ദേ​ശ​ത്ത്​ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ഉ​റ്റ​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ അ​നു​മ​തി തേ​ടി മു​ഖ്യ​മ​ന്ത്രി 2021 ഡി​സം​ബ​ർ 15ന് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വി​ശ​ദീ​ക​രി​ച്ചു.

ഈ ​ക​ത്തി​ന്റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കാ​നും ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഹ​ര​ജി ഈ ​മാ​സം 24ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 50,000 രൂ​പ സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, വി​ദേ​ശ​ത്ത്​ ഇ​ങ്ങ​നെ മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ചെ​ന്നും സ​ർ​ക്കാ​റി​ന് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ ബോ​ധി​പ്പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് 75 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​മു​ള്ള ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നാ​ണ് പ​ണം ന​ൽ​കു​ന്ന​തെ​ന്നും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് സ​ഹാ​യ വി​ത​ര​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ലു​ള്ള ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ക​ക്ഷി​ചേ​ർ​ത്തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags:    
News Summary - Financial assistance to expatriates who died due to Covid: The Central Government will join the CASE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.