സാമ്പത്തിക തട്ടിപ്പ്​ കേസ്​: മാണി സി. കാപ്പന്​ സുപ്രീംകോടതി നോട്ടീസ്​ അയച്ചു

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എം.എല്‍.എ മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ്.എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നു വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്‍റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.

ഈ കേസിലെ നടപടികള്‍​ക്കെതിരെ ഹൈകോടതിയിൽനിന്നുണ്ടായ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ദിനേശ് മേനോന്‍ സുപ്രീംകോടതിയെ സമീപിച്ചത്​. 

Tags:    
News Summary - Financial fraud case: Mani c. Kappan was sent a notice by the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.