ചാരുംമൂട് (ആലപ്പുഴ): മകളെ പട്ടിണിക്കിട്ട് മർദിച്ചതിന് മാതാവിനെ തിരെ കേസെടുത്തു. താമരക്കുളം ചത്തിയറ മുരളിഭവനത്തിൽ പ്രസന്നക്കെതിരെയാണ് പരാതി. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് വീടുവിട്ട ശേഷം മാതാവിനൊപ്പമാണ് രണ്ട് പെൺമക്കൾ താമസിച്ചിരുന്നത്. അമ്മയുടെ മർദനം സഹിക്കാനാവാതെ 16കാരി ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഭയം തേടുകയായിരുന്നു.
സ്കൂൾസമയം കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ വിസമ്മതിച്ച കുട്ടിയോട് അധ്യാപകർ വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടിലെ മർദനവിവരം പറഞ്ഞത്. സ്കൂൾ അധികൃതർ ആലപ്പുഴയിലെ ചൈൽഡ് വെൽെഫയർ അധികൃതരെ വിവരമറിയിച്ചു. ഇവരുടെ പരാതിയെത്തുടർന്നാണ് നൂറനാട് പൊലീസ് കേസെടുത്തത്. കുട്ടിയെ കോൺവെൻറിൽ താമസിപ്പിച്ചിരിക്കുകയാണ്. ഒളിവിൽ പോയ പ്രസന്നയെ തിരയുകയാണെന്ന് നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.