തളിപ്പറമ്പ്: തിരുവനന്തപുരം സ്വദേശിനിയായ ഭർതൃമതിക്ക് നഗ്നചിത്രങ്ങൾ അയച്ചെന്ന പരാതിയിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനെതിരെ കേസ്. അതേസമയം, യുവതി പൊലീസുകാരനെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കേസ് കൊടുക്കാതിരിക്കാൻ യുവതി 20 ലക്ഷം ആവശ്യപ്പെട്ടതായാണ് പൊലീസുകാരെൻറ പരാതി.
തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിയാണ് പരാതി നൽകിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിക്ക് വാട്സാപ്പ് വഴി സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാസങ്ങളായി ഇരുവരും തമ്മില്‍ ഫേസ്ബുക്ക് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ പ്രശ്നം സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ എത്തിയിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസുകാരനും പരാതിപ്പെട്ടു. 20 ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പൊലീസുകാരൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.