തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിര െ കേസെടുത്തു. സെൻകുമാർ, സുഭാഷ് വാസു എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എഫ്. ഐ.ആർ തയാറാക്കിയത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു.
മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്. സെൻകുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് റഷീദ് ചോദിച്ചതാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.