തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം രണ്ട് ദിവസത്തിനകം കോടതിയിൽ സമർപ്പിച്ചേക്കും. കുറ്റപത്രം സമർപ്പിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയായതായി കേസിെൻറ ചുമതല വഹിക്കുന്ന മലപ്പുറം ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ജെയ്സൺ എബ്രഹാം പറഞ്ഞു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും.
ഇസ്ലാം മതം സ്വീകരിച്ചതിെൻറ പേരിൽ 2016 നവംബർ 19ന് പുലർച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ പുല്ലാണി ഫൈസലിനെ (30) ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. മലപ്പുറം ഡിവൈ.എസ്.പിയായിരുന്ന പി.എം. പ്രദീപിെൻറ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. കാര്യമായ പുരോഗതിയില്ലാതിരുന്നതിനാൽ ഏറെ പ്രതിഷേധങ്ങൾക്കും പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ജനകീയ ഉപരോധത്തെ തുടർന്നും കേസന്വേഷണം മലപ്പുറം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കേസിൽ 16 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികൾ രണ്ട് മാസത്തിലേറെ റിമാൻഡിൽ കഴിഞ്ഞെങ്കിലും പിന്നീട് ജില്ല കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാം പ്രതി തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിൻ (26) കഴിഞ്ഞ ആഗസ്റ്റ് 24ന് തിരൂരിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.