കോഴിക്കോട്: ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോടിനടുത്ത് ശാരദാ മന്ദിരത്തിന് സമീപത്തെ മാലിന്യസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് അഗ്നിശമന സേനയുടെ പത്തോളം യൂനിറ്റുകൾ സംഭവ സ്ഥലത്തെത്തി. സംഭവസ്ഥലത്തേക്ക് വെള്ളമെത്തിക്കാനുള്ള തടസം നീക്കുമെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു.
ചെറുവണ്ണൂർ തീപിടിത്തം അന്വേഷിക്കാൻ കലക്ടർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി.
തീപിടിത്തമുണ്ടായ മാലിന്യസംഭരണ കേന്ദ്രത്തിന് ലൈസൻസില്ലെന്നാണ് റിപ്പോർട്ട്. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് കലക്ടറും മേയറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.