തിരുവനന്തപുരം പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫിസിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫിസിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (34) ഓഫിസിൽ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓഫിസിലെത്തിയ ഇടപാടുകാരിയാണെന്നാണ് സംശയം. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ.

പാപ്പനംകോട് ജങ്ഷനിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവ‍ർത്തിക്കുന്ന ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. തീ ആളിപ്പടർന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഫയർഫോഴ്സെത്തി തീ പൂർണമായി അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓഫിസിലെ എ.സി പൊട്ടിത്തെറിച്ച നിലയിലാണ്. നേമം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.


Tags:    
News Summary - Fire at Thiruvananthapuram Pappanamkod insurance office; Two people died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.