പാലക്കാട് കല്ലടിക്കോട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം

പാലക്കാട്: കല്ലടിക്കോട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു.




തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീപിടിച്ചു. ആളപായമില്ല. മണ്ണാർക്കാട്ടു നിന്നും കോങ്ങാട് നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. 

Full View


Tags:    
News Summary - fire broke out in furniture showroom in kalladikkode palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.