ചാലക്കുടി: അതിരപ്പിള്ളി കാഞ്ഞിരപ്പിള്ളിയിലെ ഡ്രീം വേൾഡ് വാട്ടർ തീം പാർക്കിൽ വൻ തീപിടിത്തം. ത്രീഡി തിയറ്റർ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. എ.സിയിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ചാലക്കുടിയിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് തീ അണച്ചത്. സംഭവസമയം തിയറ്ററിനകത്ത് ഓപറേറ്റർമാർ മാത്രമാണ് ഉണ്ടായിരുന്നത്. പാർക്കിൽ നിരവധി സന്ദർശകരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. തീയറ്ററിലെ സ്ക്രീൻ, ഇരിപ്പിടങ്ങൾ, പ്രൊക്ടറുകൾ എന്നിവ പൂർണമായി കത്തിനശിച്ചു. തീയും പുകയും പാർക്കിെൻറ മതിൽക്കെട്ടിനപ്പുറത്ത് ആളിപ്പടരുന്നത് അതിരപ്പിള്ളി റോഡിൽ നിന്ന് കാണാമായിരുന്നു. ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
ചാലക്കുടി ഫയർസ്റ്റേഷനിലെ എ.എസ്.ടി.ഒ വി.വി. ബാബു, ഫയർമാൻമാരായ വി.ആർ. രജീഷ്, സുമിത്ത് സുകുമാരൻ, എസ്.എസ്. സെൻകുമാർ, ആർ.എസ്. രാജേഷ്, ഇലക്ട്രീഷ്യൻ എൻ.കെ. പ്രസന്നൻ, ടി.ഡി. ദീപു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.