പള്ളിക്കര: അമ്പലമുകൾ കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം. ക്രൂഡ് ഡിസ്റ്റിലേഷൻ പ്ലാൻറിലെ സി.ഡി രണ്ടിലായിരുന്നു തീപിടിത്തം. പൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പ്ലാൻറിെൻറ മുകൾ ഭാഗത്താണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടൻ ഇതിെൻറ പ്രവർത്തനം നിർത്തുകയായിരുന്നു.
പ്ലാൻറ് പരിസരത്തെ തൊഴിലാളികളെ ഉൾപ്പെടെ ഉടൻ മാറ്റുകയും കമ്പനിയുടെ അകത്ത് തന്നെയുള്ള അഗ്നിശമന സേനയും മറ്റ് സുരക്ഷവിഭാഗവും ചേർന്ന് തീ അണക്കുകയായിരുന്നു. തീ ഉടൻ അണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ, തീപിടിത്തം ഗൗരവമുള്ളതായിരുന്നിെല്ലന്നും ആളപായമിെല്ലന്നും റിഫൈനറി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.