പത്തനംതിട്ട: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഫയർഫോഴ്സിെൻറ മോക്ഡ്രില്ലിനി ടെ പുകയും വാതകവും ശ്വസിച്ച് 34 വിദ്യാർഥികൾ ശ്വാസംമുട്ടി കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച ്ചക്ക് 12നാണ് സംഭവം. ശ്വാസതടസ്സം നേരിട്ട് കുഴഞ്ഞുവീണ വിദ്യാർഥികളെ പത്തനംതിട്ട ജനറ ൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല ്ല.
തീ കെടുത്തുന്നതെങ്ങനെയെന്ന് കാണിക്കാൻ ഫയർ ഫോഴ്സ് അധികൃതർ നടത്തിയ മോക്ഡ്രില്ലാണ് കുഴപ്പം സൃഷ്ടിച്ചത്. അസംബ്ലി ഹാളിൽ പേപ്പർ മാലിന്യം കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു. ആളിക്കത്തിയ തീ അണക്കാൻ ഫയർ എക്സ്റ്റിൻക്യൂഷറിലെ വാതകവും തുറന്നുവിട്ടു. കാർബൺ ഡൈ ഓക്സൈഡും എ.ബി.സി ഡ്രൈ കെമിക്കൽ പൗഡറും ചേർന്ന വാതകമാണ് എക്സ്റ്റിൻക്യൂഷറിൽനിന്ന് പുറത്തേക്ക് വന്നത്. കെട്ടിയടക്കപ്പെട്ട അസംബ്ലി ഹാളിൽനിന്ന് പുക പുറത്തേക്ക് പോയില്ല.
ഹാളിൽ പുകയും വാതകവും നിറഞ്ഞപ്പോൾ കുട്ടികൾ ഓരോരുത്തരായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അധ്യാപകർ കുട്ടികളോട് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ നിർദേശം നൽകി. പുറത്തിറങ്ങിയ വിദ്യാർഥികളും ശ്വാസതടസ്സം അനുഭവപ്പെട്ട് വീണു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളാണ് മോക്ഡ്രിൽ കാണാനുണ്ടായിരുന്നത്. ചെറിയ കുട്ടികളാണ് കുഴഞ്ഞു വീണതിൽ അധികവും. 14 പേരെ ചെന്നീർക്കര പി.എച്ച്.സിയിലും രണ്ടുപേരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവർ രാത്രിയോടെ വീടുകളിലേക്ക് പോയി.
സാധാരണ മോക്ഡ്രിൽ മാത്രമാണ് നടന്നതെന്നും ഹാളിനുള്ളിൽനിന്ന് പുക പുറത്തേക്ക് പോകാതിരുന്നതാണ് പ്രശ്നത്തിനടിയാക്കിയതെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. പരിപാടി നടത്തിയ ഹാളിെൻറ സുരക്ഷിതത്വം പരിശോധിക്കാതെയാണ് ഫയർഫോഴ്സ് മോഡ്രിൽ സംഘടിപ്പിച്ചത്. സംഭവം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.