ചാരിറ്റിയുമായി വീണ്ടും ഫിറോസ് കുന്നംപറമ്പിൽ; ‘എല്ലാം അവസാനിപ്പിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു’

പാലക്കാട്: എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചതെന്നും എന്നാൽ പിന്തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനാൽ ചാരിറ്റി പ്രവർത്തനം വീണ്ടും തുടങ്ങുകയാണെന്നും ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

ഫേക്ക് പേജുകളും നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും സമാധാനം തരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ചതെന്നും പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിന്തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ‘എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പൊലിസിൽ പരാതി നൽകണം’ എന്നും ഫിറോസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
നമുക്ക് തുടങ്ങാം.........
കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും,ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ് നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം ...........
NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ ബന്ധപ്പെടു പരാതി നൽകൂ.......
#എങ്കിൽ #നമുക്ക് #തുടങ്ങാം

Full View
Tags:    
News Summary - Firos Kunnamparambil fb post-02052020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.