ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വുഹാൻ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതെൻറ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വിദ്യാർഥി തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനറൽ ആശുപത്രിയിൽ രോഗലക്ഷണങ്ങളെ തുടർന്ന് പ്രവേശിപ്പിച്ച നാലുപേരിൽ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മറ്റ് മൂന്നുപേരുടെ ഫലം ലഭിച്ചിട്ടില്ലെന്നും ഇവരെ ഐസൊലേഷൻ വാർഡിൽ തന്നെ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ 806 പേരെയാണ് നിരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.