മു​ഹ​മ്മ​ദ് ഷാ​ഫി 

ഒ​ന്നാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം: പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും ല​ക്ഷം രൂപ പി​ഴ​യും

കു​ന്നം​കു​ളം: ഒ​ന്നാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി വി​ധി​ച്ചു. മ​ല​പ്പു​റം അ​യി​രൂ​ര്‍ സ്വ​ദേ​ശി ആ​ലു​ങ്ങ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (34) പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. 2011ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ട്ടി​യു​ടെ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത സ​മ​യം പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഭി​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ പു​റ​ത്തു​പ​റ​ഞ്ഞി​രു​​ന്നി​ല്ല. വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​യാ​ക്കി​യ​തോ​ടെ​യാ​ണ് കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. കെ. ​എ​സ് ബി​നോ​യ് ഹാ​ജ​രാ​യി.

Tags:    
News Summary - first class girl molestation-20 years imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.