തത്​കാലം ‘H’​ മാറില്ല, പക്ഷേ ആദ്യം കർശന റോഡ്​ ടെസ്റ്റ്

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ പ​രി​ഷ്കാ​രം ക​ടു​ത്ത എ​തി​ർ​പ്പു​ക​ളി​ൽ വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വി​ങ്​ സ്​​കൂ​ളു​കാ​രെ നേ​രി​ടാ​ൻ പൂ​ഴി​ക്ക​ട​ക​നു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​ർ.

പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ ​പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ നി​ല​വി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​ന്നെ ക​ടു​പ്പി​ച്ച്​ ടെ​സ്റ്റു​ക​ൾ ക​ർ​ക്ക​ശ​മാ​ക്കാ​നാ​ണ്​ നീ​ക്കം. ആ​ദ്യം റോ​ഡ്​ ടെ​സ്റ്റ്​ ന​ട​ത്തി അ​തി​ൽ പാ​സാ​കു​ന്ന​വ​ർ​ക്ക്​ മാ​​ത്രം ‘H’ ടെ​സ്റ്റ്​ എ​ന്ന​താ​ണ്​ പ​രി​ഷ്ക​ര​ണം. ഇ​പ്പോ​ൾ ‘H’ ടെ​സ്റ്റി​ൽ പാ​സാ​യാ​ലാ​ണ്​ റോ​ഡ്​ ടെ​സ്റ്റ്. ​

റോ​ഡ്​ ടെ​സ്റ്റ്​ ക​ടു​പ്പി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ​പ​ഠി​താ​ക്ക​ളും പ​രാ​ജ​യ​പ്പെ​ടും. നി​ല​വി​ൽ ഉ​ദാ​ര സ​മീ​പ​ന​മാ​ണ്​ റോ​ഡ്​ ടെ​സ്റ്റി​ലു​ള്ള​ത്. H പാ​സാ​യാ​ൽ ലൈ​സ​ൻ​സാ​യി എ​ന്ന ധാ​ര​ണ​യാ​ണ്​ ഇ​പ്പോ​ൾ.

എ​ന്നാ​ൽ, സീ​റ്റ്​ ബെ​ൽ​റ്റും ഇ​ൻ​ഡി​​ക്കേ​റ്റ​റും റോ​ഡി​ലെ തി​ര​ക്കും ക​യ​റ്റ​വും ഇ​റ​ക്ക​വും യൂ​ടേ​ണു​മെ​ല്ലാം ക​ർ​ക്ക​ശ​മാ​ക്കു​ന്ന​തോ​ടെ അ​ധി​ക പേ​ർ​ക്കും ക​ട​മ്പ ക​ട​ക്കാ​നാ​വി​ല്ല. ഇ​തി​ലൂ​ടെ ഡ്രൈ​വി​ങ്​ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യ്​​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

മാ​ത്ര​മ​ല്ല, പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ നി​ന്ന്​ ഗ​താ​ഗ​ത മ​​ന്ത്രി പി​ന്നോ​ട്ടി​ല്ലെ​ന്ന ധാ​ര​ണ സൃ​ഷ്​​ടി​ക്കാ​നു​മാ​കും. ‘H’ ന്​ ​പ​ക​രം റോ​ഡ്​ ടെ​സ്റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കു​ല​റൊ​ന്നും ഇ​തു​വ​രെ​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല.

സമരം പ്രഖ്യാപിച്ച്​ സി.ഐ.ടി.യു

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റി​നെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ചും സ​മ​രം പ്ര​ഖ്യാ​പി​ച്ചും സി.​ഐ.​ടി.​യു. മേ​യ്​ ര​ണ്ടി​ന്​ ഡ്രൈ​വി​ങ്​ സ്കൂ​ക​ളു​ക​ളെ​ല്ലാം ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ബ​ഹി​ഷ്ക​രി​ക്കും. അ​നി​ശ്ചി​ത കാ​ല പ​ണി​മു​ട​ക്കി​ന്​ നോ​ട്ടീ​സും ന​ൽ​കും. അ​​​ന്നേ​ദി​വ​സം എ​ല്ലാ ആ​ർ.​ടി.​ഒ, ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ൾ​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​

പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ മു​മ്പ്​ ഡ്രൈ​വി​ങ്​ സ്കൂ​ൾ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന്​ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും മ​ന്ത്രി അ​തി​നു​ മു​തി​ർ​ന്നി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, നി​ല​വി​ലെ ‘എ​ച്ച്​’ അ​ട​ക്കം പു​തി​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ​രി​ഷ്​​ക​ര​ണ​ത്തെ കു​റി​ച്ച്​ സം​സാ​രി​ക്കു​മ്പോ​ൾ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രും കൈ​മ​ല​ർ​ത്തു​ക​യാ​ണെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

പ​രി​ഷ്ക​ര​ണ​ത്തി​നാ​യി ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ ത​ന്നെ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് സി.​ഐ.​ടി.​യു​വി​​ന്‍റെ ആ​വ​ശ്യം. 

Tags:    
News Summary - first road test then h test in driving test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.