മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം: ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ അൽഫോൺസ

അറ്റിങ്ങൽ: മീൻകുട്ട തട്ടിത്തെറിപ്പിച്ച ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച അറ്റിങ്ങൽ നഗരസഭക്കെതിരെ പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരി അൽഫോൺസ ആവശ്യപ്പെട്ടു.

കുറ്റക്കാരായ ജീവനക്കാരെ തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ല. രണ്ട് കൈയും ഒടിഞ്ഞതിനാൽ ഒരു മാസമായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കസേരയിലിരുന്ന് ജോലി ചെയ്യുന്നവർക്ക് മത്സ്യവിൽപനക്കാരുടെ ബുദ്ധിമുട്ടിനെ കുറിച്ച് അറിയില്ലെന്നും അൽഫോൺസ പറഞ്ഞു.

നഗരസഭയുടെ നടപടിക്കെതിരെ വീണ്ടും പ്രതിഷേധ പരിപാടി ആരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷൻ കൗൺസിൽ മാധ്യമങ്ങളെ അറിയിച്ചു.

വ്യാഴാഴ്ചയാണ് മത്സ്യവിൽപനക്കാരുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് നഗരസഭ ഉത്തരവിറക്കിയത്. നഗരസഭ സ്റ്റാഫ് യൂണിയന്‍റെ കടുത്ത സമ്മർദത്തെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കാലയളവിനെ അർഹതപ്പെട്ട അവധിയായി പരിഗണിച്ചാണ് നടപടി.

Tags:    
News Summary - Fish Merchant Attack: Alphonsa against the withdrawal of Attingal Municipality officers' suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.