കൊല്ലം: തങ്കശ്ശേരിയിൽ വള്ളത്തിൽ മത്സ്യബന്ധന ബോട്ടിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വ ദേശിയായ ബൈജു എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഇദ്ദേഹത്തിൻെറ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫെഡറിക്, ഡാനിയൽ എന്നിവർക്ക് പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല.
തങ്കശ്ശേരിയിൽ നിന്ന് പുറപ്പെട്ട വള്ളവും നീണ്ടകരയിൽ നിന്ന് പുറപ്പെട്ട ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ വെളിച്ചക്കുറവായതിനാൽ വള്ളം ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബോട്ടിലുള്ളവർ പറയുന്നത്. ബോട്ട് വള്ളത്തിലിടിച്ച് വള്ളം മറിയുകയും അതിലുണ്ടായിരുന്ന മൂന്ന് പേർ കടലിലേക്ക് വീഴുകയുമായിരുന്നു.
ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട്ടിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. മറൈൻ എൻഫോഴ്സ്മെൻറ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.