കൊച്ചി: സൂര്യൻ ഉദിക്കുന്നതിന് മുേമ്പ ഞങ്ങൾ വള്ളവും വലയുമായി ഇറങ്ങും... നാല് പെൺമക്കളെ വീട്ടിൽ അടച്ചിട്ടാണ് മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത്. മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൃശൂര്‍ കുണ്ടഴിയൂര്‍ കരാട്ട് കെ.വി. കാര്‍ത്തികേയനും ഭാര്യ രേഖയും സി.എം.എഫ്.ആർ.ഐ നൽകിയ ആദരം സ്വീകരിച്ചശേഷം നടത്തിയ മറുപടി പ്രസംഗം കേട്ട് സദസ്സ് പൂർണ നിശ്ശബ്ദമായി. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന അപൂർവ ദമ്പതികളെന്ന നിലയിലാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഇവരെ ആദരിച്ചത്. കേന്ദ്ര കൃഷി സഹമന്ത്രി സുദർശൻ ഭഗത് പൊന്നാടയണിയിച്ചു. പുരസ്കാരവും നൽകി.
15 വർഷത്തോളമായി രേഖ ഭർത്താവ് കാർത്തികേയെൻറ കൂടെ കടലിൽ മത്സ്യ ബന്ധനത്തിന് പോകുന്നു. കടലിെൻറ ഓളവും പരപ്പും പകർന്നുനൽകിയ ഊർജം ചെറുതല്ലെന്ന് രേഖ സാക്ഷ്യപ്പെടുത്തുന്നു. ആദരവ് ലഭിച്ച ദിനത്തിെൻറ പ്രത്യേകതയും ഇവരിലെ സന്തോഷം വർധിപ്പിക്കുന്നു. ചടങ്ങ് നടന്ന വെള്ളിയാഴ്ച രേഖയുടെ ജന്മദിനവും ഇരുവരുടെയും 19ാം വിവാഹ വാർഷികവുമായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.
വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യവർഷങ്ങളിൽ ഭർത്താവ് മീൻ പിടിച്ച് വരുമ്പോൾ അവ വലയിൽനിന്ന് വേർപെടുത്തുന്നതടക്കമുള്ള ജോലികളിൽ സഹായിക്കുമായിരുന്നു. ജീവിതഭാരം ചുമക്കുന്ന ഭർത്താവിന് കൈത്താങ്ങാവാനാണ് താനും ജോലിക്കിറങ്ങിയതെന്ന് രേഖ പറഞ്ഞു. നാല് പെൺകുട്ടികളാണ് ഇവരുടെ സമ്പാദ്യം. മൂത്ത മകൾ മായ പ്ലസ് ടുവിലും രണ്ടാമത്തെ മകൾ അഞ്ജലി ഒമ്പതിലും മൂന്നാമത്തെ മകൾ ദേവപ്രിയ അഞ്ചിലും ഇളയ കുട്ടി ലക്ഷ്മി പ്രിയ മൂന്നിലുമാണ് പഠിക്കുന്നത്.
തങ്ങൾക്ക് നല്ല എൻജിൻ മത്സ്യബന്ധനത്തിന് ആവശ്യമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളി എന്ന നിലയിലുള്ള ലൈസൻസ് തനിക്ക് മാത്രമേയുള്ളൂവെന്നും ഭാര്യ രേഖക്കും അത് നൽകണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നിൽ ദമ്പതികൾ സമർപ്പിച്ചു. മുരുകൻ, നിക്സൺ, നസീർ എന്നീ സുഹൃത്തുക്കളാണ് ആവശ്യമായ പിന്തുണ നൽകുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.