ചാലിയം (കോഴിക്കോട്): കടലിനെ ഏറെ സ്നേഹിക്കുകയും അത് നവമാധ്യമങ്ങൾ വഴി സുഹ ൃത്തുക്കളിലേക്ക് പകരുകയും ച െയ്ത മത്സ്യത്തൊഴിലാളി റഫീഖിനെ (44) ഒടുവിൽ കടലെടുത്തു. ചാലിയാർ അഴിമുഖത്തിന് പടിഞ്ഞാറ് കടലി ൽ നങ്കൂരമിട്ട ചരക്ക് കപ്പലിന് സമീപം കടുക്ക (കല്ലുമ്മക്കായ)യെടുക്കുന്നതിനിടെയാണ് മരണം.
മത്സ്യലഭ്യത കുറവായതിനാൽ കൂട്ടുകാരോടൊപ്പം കടുക്കയെടുക്കാനും പോകാറുണ്ട്. ശനിയാഴ്ച രാവിലെ കടലിൽപോയ റഫീഖ് കപ്പലിനടിവശത്തു നിന്ന് കടുക്കയുമായി പൊങ്ങാനാകാതെ ആണ്ടുപോയതാണെന്ന് കരുതുന്നു. ഏറെ നേരമായിട്ടും പൊങ്ങി വരാതിരുന്നപ്പോൾ കൂടെയുള്ളവർ കരയിൽ വിവരമറിയിക്കുകയായിരുന്നു. തീരദേശ പൊലീസിെൻറ ഇൻറർസെപ്റ്റർ ബോട്ടിെൻറ സഹായം തേടിയെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മത്സ്യ ത്തൊഴിലാളികൾ നടത്തിയ തെരച്ചിലിൽ ‘സാബിത്ത്’ വള്ളക്കാരുടെ വലയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. ബേപ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കി.
കടൽ യാത്രകളും അനുഭവങ്ങളും നവമാധ്യമങ്ങൾ വഴി പങ്കുവെക്കൽ റഫീഖിെൻ പതിവായിരുന്നു. ഇതുവഴി വലിയൊരു സൗഹൃദ വലയവും റഫീഖിനുണ്ട്.
ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് പരേതനായ കുഞ്ഞിക്കോയയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സാബിറ. മക്കൾ: സാജിത്ത്, ജൂബൈസ്, ഷംനാസ്. സഹോദരൻ: നാസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.