സുരേഷ് കുമാർ

മത്സ്യത്തൊഴിലാളിയെ ഉറങ്ങുന്നതിനിടെ കടലിൽ കാണാതായി

തലശേരി: മത്സ്യ ബന്ധനത്തിന് ബോട്ടിൽ കടലിൽ പോയ തൊഴിലാളിയെ കാണാതായി. കൊല്ലം പയറ്റുവിള ഇരവിപുരത്തെ വാസുദേവന്‍റെ മകൻ വി. സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. തലായി തീരത്ത് നിന്നും 33 നോട്ടിക്കൽ മൈൽ ദൂരെ പുറം കടലിൽ ബോട്ടിൽ വച്ചാണ് സുരേഷ് കുറാറിനെ കാണാതായത്. കൂടെയുണ്ടായ ചാലിൽ ചർച്ച് കോംപൌണ്ടിലെ റോയ് ബാബു ഡിക്രൂസിന്‍റെ പരാതിയിൽ തീരദേശ പൊലീസ് കേസെടുത്തു.

സെപ്തംബർ ഒന്നിന് ഉച്ചയോടെയാണ് കാർത്തിക് ,വാസുദേവൻ എന്നിവർക്കൊപ്പം സുരേഷ്കുമാർ കടലിൽ പോയത്. അന്ന് രാത്രി എല്ലാവരും ബോട്ടിൽ കിടന്നുറങ്ങി. പിറ്റേന്ന് പുലർച്ചെ ഉറക്കമുണർന്നപ്പോൾ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. പരാതിയെ തുടർന്ന് കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നീ സേനകളുടെ സഹായത്തോടെ തീരദേശ പൊലീസ് തിരച്ചൽ നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.