ശിശുഭവനിൽ ആർ എസ് വൈറസ് ബാധയെ തുടർന്ന് അഞ്ച് കുട്ടികൾ ആശുപത്രിയിൽ; ഒരു കുട്ടിയുടെ നില ഗുരുതരം

കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കമാലിയിലെ ശിശുഭവനിലെ കുട്ടികൾക്ക് ആർ.എസ് വൈറസ് ബാധ. വൈറസ് ബാധയെ തുടർന്ന് അഞ്ച് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുട്ടിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. രണ്ടാഴ്ചയോളമായി കുട്ടികൾ ആശുപത്രിയിലാണ്.

രോഗബാധ ഉണ്ടാകാനിടയായ കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആർ.എസ് വൈറസ് ബാധയെ തുടർന്ന് എല്ലാ ശിശുഭവനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍.എസ് വൈറസുകള്‍ 18 മാസത്തില്‍ താഴെയുള്ള കുകുട്ടികളെയാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ചില കുട്ടികളിൽ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.

Tags:    
News Summary - Five children hospitalized due to RS virus infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.