പട്ടികജാതി വിദ്യാ൪ഥികൾക്കുള്ള മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം

കൊച്ചി: പട്ടികജാതി വിദ്യാ൪ഥികൾക്കുള്ള മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /വിഎച്ച്എസ്ഇ പഠനം പൂ൪ത്തിയാക്കിയ പട്ടികജാതി വിദ്യാ൪ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വ൪ഷത്തെ മെഡിക്കൽ എഞ്ചിനീയറിങ് പരീക്ഷാ പരിശീലനം ധനസഹായ പദ്ധതിയിലേയ്ക്ക് പട്ടികജാതി വിദ്യാ൪ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷക൪ 2023-24-ൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും മേൽ വിഷയങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2-ഗ്രേഡിൽ കുറയാത്ത മാ൪ക്കുള്ള സി.ബി.എസ്.ഇ വിദ്യാ൪ഥികൾക്കും എ- ഗ്രേഡിൽ കുറയാത്ത മാ൪ക്കുള്ള ഐ.സി.എസ്.ഇ വിദ്യാ൪ഥികൾക്കും കുടുംബ വാര്ഷിക വരുമാനം 6,00,000 രൂപയിൽ കവിയാത്തവരും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബ്രില്ല്യന്റ്, ടൈം, ആകാശ് ഇ൯സ്റ്റിറ്റ്യൂട്ട്, ACE, എക്സലന്റ്, സഫയ൪ അല൯ കരിയ൪, സ്റ്റാ൪ മൗണ്ട്, പിന്നാക്കിൾ, മാസ്റ്റ൪ ബേഡ്, ടാ൯ഡം എന്നി സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവരുമായിരിക്കണം.

പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും വിഷ൯ പ്ലസ് പദ്ധതിയിൽ പരിഗണിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജാതി, വരുമാന സ൪ട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി, പ്ലസ് ടു സ൪ട്ടിഫിക്കറ്റുകൾ, സ്ഥാപനത്തിൽ ഫീസ് അടച്ച രസീത്, സ്ഥാപനത്തിൽ നിന്നുളള സ൪ട്ടിഫിക്കറ്റ്, പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഈ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപ്രതം, ബാങ്ക് പാസ്റ്റ് ബുക്ക് കോപ്പി എന്നിവ സഹിതം ഒക്ടോബ൪ 15 ന് മു൯പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവിൽ സ്റ്റേഷ൯ മൂന്നാം നില) ഫോൺ. 0484 -2422256.

Tags:    
News Summary - Medical Engineering Entrance Exam Coaching for Scheduled Caste Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.