തിരുവനന്തപുരം: 500 രൂപയുടെ പുതിയ നോട്ടുകള്‍ സംസ്ഥാനത്തത്തെിയെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല. 10 ലക്ഷം കെട്ടുകളാണ് എത്തിയതെന്നാണ് വിവരം. സംസ്ഥാനത്തിന്‍െറ ആവശ്യം നിറവേറ്റാന്‍ ഇത് ഒട്ടും പര്യാപ്തമാകില്ല. 10 ദിവസം പിന്നിട്ട നോട്ട് പ്രതിസന്ധി ഗ്രാമീണ മേഖലകളില്‍ രൂക്ഷമായി തുടരുകയാണ്. ഗ്രാമങ്ങളിലെ ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ല. ബാങ്കുകളോട് ചേര്‍ന്ന എ.ടി.എമ്മുകളില്‍ പണം നിറക്കുന്നുണ്ടെങ്കിലും പെട്ടെന്ന് തീരുന്നു. 100, 50 രൂപയുടെ നോട്ടുകളുടെ ക്ഷാമവും എ.ടി.എമ്മുകളെ ബാധിക്കുന്നു. നഗരങ്ങളിലെ ബാങ്കുകളില്‍ ആദ്യ ദിവസങ്ങളെ പോലെ തിരക്കില്ല. നോട്ട് മാറാനത്തെുന്നവരുടെ വിരലില്‍ മഷിപുരട്ടുന്നത് എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
സഹകരണ മേഖല വെള്ളിയാഴ്ചയും നിശ്ചലമായി. സഹകരണ വാരാഘോഷം നടക്കുന്ന ഘട്ടത്തിലാണ് മേഖല വെല്ലുവിളി നേരിടുന്നത്. ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ പ്രാഥമിക സംഘങ്ങള്‍ക്കായില്ല. പലര്‍ക്കും 2000 രൂപ മാത്രമാണ് നല്‍കിയത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തെമ്പാടും ഉയരുന്നത്.
രാഷ്ട്രീയ വ്യത്യസമില്ലാതെ ഇടത്യു.ഡിഎഫ് മുന്നണികള്‍ പ്രക്ഷോഭ പാതയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കിയ റിസര്‍വ് ബാങ്ക് തിരുവനന്തപുരം ഓഫിസിന് മുന്നിലെ സമരത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. 21ന് വിഷയത്തില്‍ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. നോട്ട് പ്രതിസന്ധി സംസ്ഥാനത്ത് വ്യാപക പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. രജിസ്ട്രേഷന്‍, ലോട്ടറി മേഖലകളില്‍ കടുത്ത തിരിച്ചടിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.