കേരള മീഡിയ അക്കാദമിയുടെ 2021-22 വർഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ഇത്തവണ ഫെലോഷിപ്പ് നേടിയവരിൽ 'മാധ്യമ'ത്തിൽ നിന്നുള്ള അഞ്ച് പേരുണ്ട്.
എം.സി നിഹ്മത്ത് (അതിർത്തി ഗ്രാമങ്ങളിൽ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ മാധ്യമങ്ങളുടെ ഇടപെടൽ, പി. സുബൈർ (നവ മാധ്യമ കാലത്തെ രുചിയാത്രകളും മാറുന്ന ഭക്ഷണ സംസ്കാരവും) എന്നിവർ സമഗ്ര ഗവേഷണത്തിനുള്ള 75000 രൂപയുടെ ഫെലോഷിപ്പ് നേടി.
കെ.പി.എം റിയാസ് (പോക് സോ നിയമം വാർത്തയിലെ നെല്ലും പതിരും), അനസ് അസീൻ (കുടിയേറ്റത്തിന്‍റെ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ട്), എസ്. അനിത (പാർശ്വവൽക്കരിക്കപ്പെടുന്ന മലയാളി വനിത ഫോട്ടോ ജേണലിസ്റ്റുകൾ) എന്നിവർ പൊതു ഗവേഷണത്തിനുള്ള 10000 രൂപയുടെ ഫെലോഷിപ്പുകൾക്ക് അർഹരായി.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി അമ്പലക്കണ്ടി എരഞ്ഞിക്കൽ അബ്ദുൽ ഖാദർ മുസ്ലിയാരുടെയും നെച്ചൂളി സഫിയയുടെയും മകനാണ്. 2017 മുതൽ മാധ്യമത്തിലുണ്ട്. നിലവിൽ മാധ്യമം പീരിയോഡിക്കൽ ഡെസ്കിൽ സീനിയർ സബ് എഡിറ്ററാണ്. ഭാര്യ: എ.കെ ഉമ്മു ഹബീബ. അയ്ദിൻ ഐബക് മകനാണ്.
മാധ്യമം കാസർകോട് ബ്യൂറോയിൽ സീനിയർ കറസ്പോണ്ടന്റാണ്. കോഴിക്കോട് കാരശ്ശേരി കക്കാട് പരേതനായ എം.സി. മുഹമ്മദ്- ഖൗലത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. എൻ.എം. ഫസീന (അസി. പ്രഫസർ മമ്പാട് എം.ഇ.എസ് കോളജ്). ഹിന ഫസിൻ, അലൻ ഷാസ് എന്നിവർ മക്കളാണ്.
കൊല്ലം അഞ്ചൽ കണ്ണങ്കോട് അനസ് മൻസിലിൽ എം.ഷറഫുദീൻ -എം.അസീന ദമ്പതികളുടെ മകനാണ്. ഭാര്യ - ഫാത്തിമ എം.എസ്. മക്കൾ - ഇസ മർയം, ഒമർ സെയ്ദ്.കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ് രണ്ടാം തവണയാണ് ലഭിക്കുന്നത്. നിലവിൽ കൊച്ചി ബ്യൂറോ കറസ്പോണ്ടന്റാണ്.
തിരൂർ പുതുപ്പള്ളി കക്കിടി പുതിയാട്ടി പറമ്പിൽ ഹംസ-ഉമ്മു കുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. ഹാജറ പിലാക്കടവത്ത്, മക്കൾ: റിഹ ഉമ്മു റയ്യാൻ, റിസ മിൻ റയ്യാൻ. നിലവിൽ മലപ്പുറം ബ്യൂറോ കറസ്പോണ്ടന്റാണ്.
പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിയാണ്. ഓണംവേലിൽ വീട്ടിൽ ശിവൻ ഒ.കെയുടെയും കാരേക്കാട്ടിൽ സുനിതയുടെയും മകളാണ്. അഞ്ജു എസ്. ആണ് സഹോദരി. കോലഞ്ചേരി സെന്‍റ് പിറ്റേഴ്സ് കോളജിൽ നിന്ന് കോമേഴ്സിൽ ബിരുദാനന്തര ബിരുദവും കേരള മീഡിയ അക്കാദമിയിൽ നിന്ന് ജേണലിസം ആൻഡ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കി. 2017 മുതൽ മാധ്യമം ദിനപത്രത്തിൽ സബ് എഡിറ്ററാണ്. നിലവിൽ മാധ്യമം 'വെളിച്ചം' ചുമതല വഹിക്കുന്നു.
കെ. ഹരികൃഷ്ണൻ (മലയാള മനോരമ), കെ.പി പ്രവിത (മാതൃഭൂമി) എന്നിവർ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ് ജേതാക്കളായി. ജിഷ ജയൻ (ദേശാഭിമാനി), സി അശ്വതി (24 ന്യൂസ്), ഐ സതീഷ് (സമകാലിക മലയാളം), പി.കെ മണികണ്ഠൻ (മാതൃഭൂമി), എൻ.പി സജീഷ് (ചലചിത്ര അക്കാദമി), വി. ശ്രീകുമാർ (സ്പൈസസ് ബോർഡ്) എന്നിവരാണ് സമഗ്ര ഗവേഷക ഫെലോഷിപ്പ് നേടിയ മറ്റുള്ളവർ.
ബി.ഉമേഷ്(ന്യൂസ് 18), ബിജു ജി കൃഷ്ണൻ (ജീവൻ ടിവി), ജി.കെ.പി വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ്), ലെനി ജോസഫ് (ദേശാഭിമാനി), രമ്യാമുകുന്ദൻ (കേരള കൗമുദി), വി.ആർ ജ്യോതിഷ് കുമാർ (വനിത), കെ.ആർ അനൂപ് (കൈരളി ന്യൂസ്), അഷ്റഫ് തൈവളപ്പ് (ചന്ദ്രിക), ടി സൂരജ് (മാതൃഭൂമി), ജി. രാഗേഷ് (മനോരമ ഒാൺലൈൻ), നിലീന അത്തോളി (മാതൃഭൂമി ഒാൺലൈൻ), കെ.എച്ച് ഹസ്ന (സ്വതന്ത്ര മാധ്യമ പ്രവർത്തക), പി.ആർ രാജേശ്വരി (എഴുത്ത് മാസിക) എന്നിവരാണ് പൊതു ഗവേഷണത്തിനുള്ള ഫെലോഷിപ്പുകൾ നേടിയ മറ്റുള്ളവർ.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, പി.കെ രാജശേഖരൻ, ഡോ.മീന ടി പിള്ള, ഡോ. നീതു സോന എന്നിവരടങ്ങുന്ന സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.