തിരുവനന്തപുരം: വാർഷിക വസ്തുനികുതി (കെട്ടിട നികുതി) സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസമായ ഏപ്രിൽ 30നകം മുൻകൂറായി അടയ്ക്കുന്നവർക്ക് അഞ്ചു ശതമാനം ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അടുത്തവർഷം ഏപ്രിൽ മുതലാണ് പ്രാബല്യം. ഇതിനായി കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെ വസ്തുനികുതി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടനികുതി ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയും ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെയും രണ്ട് അർധവർഷങ്ങളായാണ് ഈടാക്കുന്നത്. ആദ്യമാസങ്ങളിലെ ചെലവുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ പ്രയാസം
നേരിടുന്ന സാഹചര്യമുണ്ട്. ഇത് മറികടക്കാനാണ് മുൻകൂർ നികുതി അടക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.