കൊച്ചി: ശക്തമായ കടൽക്ഷോഭത്തിൽ മീൻപിടിത്ത ബോട്ട് തിരയിൽപ്പെട്ട് ഒരാളെ കാണാതായി. അ ഞ്ചുപേരെ കോസ്റ്റ് ഗാർഡും ക്രിംസൺ നൈറ്റ് എന്ന ചരക്ക് കപ്പലും ചേർന്ന് രക്ഷപ്പെടുത്തി. പൊന്നാനി ഭാഗത്തുവെച്ചായിരുന്നു അപകടം.
മത്സ്യത്തൊഴിലാളി കരകുളം പുല്ലുവിള സ്വ ദേശി ഇരയമ്മൻതുറ പുരയിടം ആൻറണി ജോണിയെയാണ്(45) കാണാതായത്. നെയ്യാറ്റിൻകര പുല്ലുവിള സ്വദേശികളായ സ്രാങ്ക് പണ്ടകശാല പുരയിടത്തിൽ രാജൻ (29), പഴയതറപുരയിടം ജെയിംസ് (37), ഇരമ്മയൻതുറപുരയിടം തദേവൂസ് (45), പണ്ടകശാല പുരയിടം ക്രിസ്തുദാസ് (50), ചെമ്പ്തുറ ലോറൻസ്(43) എന്നിവരെ രക്ഷപ്പെടുത്തി. തീരദേശസേനയുടെ കപ്പൽ പുറംകടലിലെത്തി ഇവരെ കൊച്ചിയിലെത്തിച്ചു.
ചേറ്റുവ ഹാർബറിൽനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട സമൂൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ജസ്റ്റിൻ ചിന്നപ്പൻ എന്നയാളുെട ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബുധനാഴ്ച രാത്രി 12.30ഓടെയാണ് ബോട്ട് കടലിൽ മുങ്ങിയതായി കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചത്. ഈ സമയം ബോട്ടിന് സമീപത്തുകൂടി കടന്നുപോകുകയായിരുന്ന ക്രിംസൺ നൈറ്റ് കപ്പൽ അധികൃതർക്ക് സന്ദേശം നൽകി.
ഇവർ രക്ഷപ്പെടുത്തിയവരെ പുറംകടലിലെത്തിയ കോസ്റ്റ് ഗാർഡിെൻറ കപ്പലിലേക്ക് മാറ്റി. വൈകീട്ട് 4.45ഓടെ കൊച്ചിയിലെത്തിച്ച ഇവരെ ഫിഷറീസ് അധികൃതർക്ക് കൈമാറി. മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവരോട് മടങ്ങാൻ തീരദേശ സേന നിർദേശം നൽകുന്നുണ്ട്. രക്ഷപ്രവർത്തനങ്ങൾക്ക് സേനയുടെ കപ്പലുകളും വിമാനങ്ങളും സജ്ജമാണ്. ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മഹാരാഷ്ട്ര, ഗോവ, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ നിരവധി ബോട്ടുകൾ അഭയം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.