മുല്ലപ്പെരിയാറിലെ അഞ്ച് ഷട്ടറുകൾ അടച്ചു, ജലനിരപ്പ് 141.90 അടി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് അഞ്ച് ഷട്ടറുകൾ അടച്ചു. നിലവിൽ സ്പിൽവേയിലെ v3 ഷട്ടർ മാത്രമാണ് 30 സെന്‍റീമീറ്റർ ഉയർത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്.

അണക്കെട്ടിലേക്ക് സെക്കൻഡിൽ 2716.71 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ടണൽ വഴി സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.

ചൊവ്വാഴ്ച ജ​ല​നി​ര​പ്പ് 142 അ​ടി​ക്ക് മുകളിലേക്ക് എത്തിയതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടർ ഉയർത്തി ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ട്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കിയിരുന്നു. മ​ഴ​യെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 7991 ഘ​ന അ​ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ ര​ണ്ട്​ ഷ​ട്ട​റുകൾ പു​ല​ർ​ച്ചെ മൂ​ന്നി​ന് തു​റ​ന്നു.

പി​ന്നീ​ട്, നാ​ല്​ മ​ണി​യാ​യ​തോ​ടെ ര​ണ്ട്​ ഷ​ട്ട​ർ ​കൂ​ടി തു​റ​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1682 ഘ​ന അ​ടി ജ​ലം ഒ​ഴു​ക്കി. മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ജ​ല​നി​ര​പ്പ് 142ൽ ​നി​യ​ന്ത്രി​ച്ചു​ നി​ർ​ത്താ​ൻ 7.30 ഓ​ടെ ഒ​മ്പ​ത്​ ഷ​ട്ട​ർ തു​റ​ന്നു.

പ​ക​ൽ ഷ​ട്ട​റു​ക​ൾ അ​ട​ക്കു​ക​യും രാ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന് വ​ലി​യ​ തോ​തി​ൽ ജ​ലം ഒ​ഴു​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യ​തോ​ടെ പെ​രി​യാ​ർ ന​ദീ​തീ​ര​ത്തെ ജ​ന​ങ്ങ​ൾ വ​ലി​യ ഭീ​തി​യി​ലാ​ണ്. അ​ണ​ക്കെ​ട്ടി​ൽ ​നി​ന്ന്​ കൃ​ത്യ​മാ​യ അ​ള​വി​ൽ ജ​ലം തു​റ​ന്നു ​വി​ടാ​ത്തതാണ് ക്രമാതീതമായി ജലനിരപ്പ് ഉയരാൻ ഇടയാക്കുന്നത്. മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടർ തുറക്കുന്ന തമിഴ്നാടിന്‍റെ നടപടിക്കെതിരെ കേന്ദ്ര ജല കമീഷന് പരാതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇടുക്കി ജലസംഭരണിയിൽ 2400.52 അടിയാണ് നിലവിലെ ജലനിരപ്പ്. 1416.289 ഘനയടി ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. സംഭരണശേഷിയുടെ 97.04 ശതമാനം വരുമിത്. മണിക്കൂറിൽ 0.491 ഘനയടി ജലമാണ് സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്.

Tags:    
News Summary - Five shutters in Mullaperiyar were closed and the water level was 141.90 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.