കുമളി: വണ്ടിപ്പെരിയാറിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ചുപേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലെ വണ്ടിപ്പെരിയാർ പേക്കാനം എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.
വണ്ടിപ്പെരിയാർ സ്വദേശികളായ അയ്യപ്പൻ (36), രാജേഷ് കണ്ണൻ (40), ചിന്നതമ്പി (50), സെൽ വകുമാർ (36), അൻപരശൻ (37), എന്നിവർക്കാണ് പരിക്കേറ്റത്. അയ്യപ്പൻ, രാജേഷ് കണ്ണൻ, ചിന്നതമ്പി എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.
കൂട് ഇളകിയതോടെ കൂട്ടമായെത്തിയ കടന്നൽ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തീയിട്ടാണ് തൊഴിലാളികൾ കടന്നൽ കുത്തേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.