കൊച്ചി:ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന ഹൈകോടതി ഉത്തരവ ിൽ ആശങ്കയേതുമില്ലാതെ പ്രിൻറിങ് സ്ഥാപനങ്ങളുടെ സംഘടന. ഫ്ലക്സിനുപകരം നൂറുശതമാന ം പരിസ്ഥിതിസൗഹൃദവും മണ്ണിലലിയുന്നതുമായ പുതിയതരം പേപ്പർ മീഡിയവുമായി രംഗത്തെത ്തിയിരിക്കുകയാണ് ഈ രംഗത്തെ ഏക സംഘടനയായ സൈൻ പ്രിൻറിങ് ഇൻഡസ്ട്രീസ് അസോസിേയഷൻ (എ സ്.പി.ഐ.എ). ഇരുഭാഗങ്ങളിലും പേപ്പറും ഉൾഭാഗത്ത് തുണിയും ചേർത്ത് നിർമിക്കുന്ന പുതിയ പ്രിൻറിങ് മീഡിയത്തിന് ഫ്ലക്സിെൻറയത്ര തന്നെ ഗുണനിലവാരമുണ്ടാകുമെന്ന് സംഘടനഭാരവാഹികൾ അവകാശപ്പെടുന്നു. മണ്ണിലലിയില്ല എന്ന ഫ്ലക്സിനെക്കുറിച്ചുള്ള ചീത്തപ്പേര് മാറ്റുന്നതാണ് പുതിയ സംവിധാനം.
പ്ലാസ്റ്റിക്കിെൻറ അംശം തീരെയില്ലാത്തതിനാൽ വലിച്ചെറിഞ്ഞ് ഒരാഴ്ചക്കകം ജീർണിച്ചുപോകും. മഴയും വെയിലും ഏറ്റാലും പെട്ടെന്നൊന്നും നശിക്കില്ലെന്ന ഉറപ്പും അവർ നൽകുന്നു. ഫ്ലക്സിന് തുല്യമായതും ഒപ്പം പരിസ്ഥിതിക്കിണങ്ങിയതുമായ പുതിയ സംവിധാനം ഈ തെരഞ്ഞെടുപ്പിലൂടെ ജനപ്രിയമാവുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.പി ഔസേപ്പച്ചൻ പറഞ്ഞു.
ഫ്ലക്സിനേക്കാൾ ഒരൽപം നിർമാണച്ചെലവ് കൂടുതലാണ് ഈ പേപ്പർ മീഡിയത്തിന്. സാധാരണ വലുപ്പമായ 24 സ്ക്വയർ ഫീറ്റ് ഫ്ലക്സിന് 250 രൂപയോളം ചെലവാകുമ്പോൾ പുതിയ ഉൽപന്നത്തിന് 480 രൂപ ചെലവുവരും. ഫ്ലക്സ് പ്രിൻറിങ് മെഷിനിൽ തന്നെയാണ് ഇതും പ്രിൻറ് ചെയ്യുന്നത്. കോയമ്പത്തൂരിലെ ബൊഹർ മീഡിയ എന്ന കമ്പനിയിൽനിന്നാണ് പുതിയ പ്രിൻറിങ് മീഡിയം അസോസിയേഷൻ വാങ്ങുന്നത്. ഇത് വികസിപ്പിച്ചെടുത്തതാകട്ടെ പാലക്കാട് കൊല്ലങ്കോട് സ്വദേശി എ. വിജയനും.
ശുചിത്വ മിഷെൻറ അംഗീകാരവും ഫ്ലക്സിെൻറ പകരക്കാരന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഈ നൂതനസംവിധാനം പരിചയപ്പെടുത്താനൊരുങ്ങുകയാണ് എസ്.പി.ഐ.എ. നേരത്തേയുണ്ടായിരുന്ന പോളിസ്റ്റർ കലർന്ന തുണിബാനറിൽനിന്ന് വ്യത്യസ്തമായി നൂറുശതമാനം കോട്ടൺതുണി ബാനറും ഇത്തവണ ലോക്സഭ സ്ഥാനാർഥികൾക്കായി രംഗത്തിറക്കും. ഇതിന് വില അൽപംകൂടി കൂടുമെങ്കിലും ആളുകൾ ഏറ്റെടുക്കുമെന്നാണ് അസോസിയേഷെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.